തിരുനെല്ലി: പരിസ്ഥിതി സംഘടനയായ കീസ്റ്റോൺ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ തിരുനെല്ലി കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് 5 ലിറ്റർ ഓക്സിജൻ കോൺസെൻട്രേറ്റർ സംഭാവന നൽകി. കീസ്റ്റോൺ ഫൗണ്ടേഷൻ പ്രോഗ്രാം കോഡിനേറ്റർ കെ.ജി രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി ബാലകൃഷ്ണനും കുടുംബാരോഗ്യകേന്ദ്രം ഡോക്ടർ ഡോ.ജെറി എന്നിവർക്ക് ഉപകരണം കൈമാറി.തിരുനെല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ അനിൽ കുമാർ, കീസ്റ്റോൺ പ്രൊജക്ട് അസിസ്റ്റന്റ് സനീഷ് പി ബി എന്നിവർ സന്നിഹിതരായിരുന്നു.

ആധാർ പുതുക്കലിൽ പുതിയ മാറ്റം; 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം
തിരുവനന്തപുരം : അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).നേരത്തെ 5 മുതൽ