നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്തംഗം

ചീരാല്‍: അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലാതെ ദുരിതത്തിലായ നിര്‍ധന കുടുംബത്തിന് കൈത്താങ്ങായി ജില്ലാ പഞ്ചായത്തംഗം അമല്‍ ജോയ്. തന്റെ ഡിവിഷനിലെ നെന്മേനി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍പ്പെട്ട മുണ്ടക്കൊല്ലിയിലെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളാണ് പഠന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിലായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വാര്‍ഡംഗം അജയനും വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയും മറ്റ് സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ ദുരവസ്ഥക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് വിഷയം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പറും കെ.എസ്.യു ജില്ലാ പ്രസിഡന്റുമായ അമല്‍ ജോയിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് അമലും സുഹൃത്തുക്കളും ചേര്‍ന്ന് വാര്‍ഡംഗത്തെ ബന്ധപ്പെട്ട് കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളും മറ്റും ചോദിച്ചറിയുകയും ബുധനാഴ്ച വൈകുന്നേരത്തോടെ മുണ്ടക്കൊല്ലിയിലെത്തി ടി.വി വാര്‍ഡംഗം അജയന് കൈമാറുകയുമായിരുന്നു.

പ്രദേശത്തെ നിര്‍ധനനും രോഗിയുമായ യുവാവിന്റെ കുടുംബത്തിലെ പ്ലസ്ടു, എസ്.എസ്.എല്‍.സി, മൂന്ന് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇതോടെ പഠന സൗകര്യമൊരുങ്ങിയത്. ഡിവിഷനില്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തതും പല കുടുംബങ്ങളിലെ കുട്ടികള്‍ക്കും പഠനത്തിലുള്ള ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നുവെന്ന് അമല്‍ ജോയ് പറഞ്ഞു. കഴിഞ്ഞ ദിവസം ഈ കുട്ടികളുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുമനസുകളുടെ സഹായത്തോടെ ടി.വി വാങ്ങി നല്‍കുകയായിരുന്നു. പല കുടുംബങ്ങളിലും ഇത്തരത്തിലുള്ള പ്രയാസങ്ങളുണ്ടെന്നാണ് അന്വേഷണത്തില്‍ നിന്ന് മനസിലായത്. അത്തരക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കാനുള്ള ശ്രമങ്ങള്‍ സുമനസുകളുടെ സഹായത്തോടെ നടപ്പിലാക്കാമെന്നാണ് കരുതുന്നതെന്നും അമല്‍ ജോയ് പറഞ്ഞു.

ആധാർ പുതുക്കലിൽ പുതിയ മാറ്റം; 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം

തിരുവനന്തപുരം : അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).നേരത്തെ 5 മുതൽ

കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പൊഴുതനയിൽ പ്രതിഷേധ പ്രകടനം നടത്തി.പോൾസൺ കൂവക്കൽ, എബിൻ മുട്ടപ്പള്ളി, എ എ വർഗീസ്‌, രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ,

കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പൊഴുതനയിൽ പ്രതിഷേധ പ്രകടനം നടത്തി.പോൾസൺ കൂവക്കൽ, എബിൻ മുട്ടപ്പള്ളി, എ എ വർഗീസ്‌, രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ,

യൂത്ത് കോൺഗ്രസ്‌ മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസിൻ്റെ നര നായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ്

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ: ജില്ലയില്‍ 58,054 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

പോളിയോ വൈറസ് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം നാളെ(ഒക്ടോബര്‍ 12) രാവിലെ ഒൻപതിന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നഗരസഭാ ചെയര്‍മാന്‍ ടി. ജെ. ഐസക് നിര്‍വഹിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ

കൽപ്പറ്റ നഗരത്തിൽ ഗതാഗത പരിഷ്കരണം :ചരക്ക് വാഹനങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തും

ഗതാഗത പരിഷ്കാരങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. കൽപ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് യാത്ര സുഗമമാക്കൽ ലക്ഷ്യമിട്ട് ഗതാഗത പരിഷ്കാര നിർദേശങ്ങളുമായി നഗരസഭ. ചരക്ക് വാഹനങ്ങൾക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.