കോവിഡ് മഹാമാരിയിൽ രാജ്യത്തെ ജനങ്ങൾ അങ്ങേയറ്റത്തെ പ്രയാസം നിറഞ്ഞ ജീവിതം നയിക്കുമ്പോൾ അവരുടെ മേൽ ഇടിത്തീ വീഴ്ത്തി കൊണ്ട് ഇന്ധന വില അനുദിനം വർദ്ധിപ്പിക്കുന്ന മോഡി സർക്കാരിന്റെ ജന വിരുദ്ധ നിലപാടിനെതിരെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ വെൽഫെയർ പാർട്ടി നിൽപ്പു സമരം സംഘടിപ്പിച്ചു.
പൊതുമേഖലയും കാർഷിക മേഖലയും ബാങ്കുകളും ഇന്ധനവില നിർണയവുമെല്ലാം കുത്തകകൾക്ക് വിട്ട് കൊടുത്ത് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കോർപറേറ്റ് ദാസനായി നരേന്ദ്ര മോഡി മാറിയിരിക്കുന്നു . അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില കുറഞ്ഞു കൊണ്ടിരിക്കുമ്പോഴും രാജ്യത്ത് ഇന്ധന വില അടിക്കടി വർദ്ദിക്കുകയാണ്.ഇന്ധന വിലകൾ ജി എസ് ടി യിൽ ഉൾപ്പെടുത്തി നികുതിഭാരം കുറച്ച് ജനങ്ങളുടെ പ്രയാസം പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
കൽപ്പറ്റ, കാവുമന്ദം ,പടിഞ്ഞാറത്തറ ,മീനങ്ങാടി ,ബീനാച്ചി ,ബത്തേരി ,അമ്പലവയൽ ,മാനന്തവാടി ,പനമരം എന്നിവിടങ്ങളിൽ പ്രതിഷേധ പരിപാടി നടന്നു.

ആധാർ പുതുക്കലിൽ പുതിയ മാറ്റം; 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം
തിരുവനന്തപുരം : അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).നേരത്തെ 5 മുതൽ