പുൽപ്പള്ളി ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി 50 കുടുംബങ്ങൾക്ക് ലോക്ക്ഡൗൺ കാല സാമ്പത്തിക സഹായം നൽകി മാതൃകയായി.
സഹകരണ
സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ
ധന സഹായ വിതരണോൽഘാടനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സംഘത്തിലെ അംഗവുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രസിഡന്റ് കെ.എ സ്ക്കറിയ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ സജി പെരുമ്പിൽ, ശ്രീലത സുകുമാരൻ, ജെ. അനിൽകുമാർ, സുസ്മിത കെ.എസ്, എന്നിവർ സംസാരിച്ചു.

കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം
പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ് ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423)