സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് മഹാമാരിക്കെതിരെ രാജ്യത്ത് സാമൂഹിക പ്രതിരോധം സൃഷ്ടിക്കാൻ പുതിയ നയത്തിനാകും എന്നും അദ്ദേഹം പറഞ്ഞു.കേരളം ഏറെനാളായി കേന്ദ്രത്തോട് ഉന്നയിക്കുന്ന കാര്യമായിരുന്നു ഇത്.
വാക്സിൻ വാങ്ങാനായി സംസ്ഥാനങ്ങൾക്ക് വലിയ തുക ചിലവഴിക്കേണ്ടി വരുന്ന സാഹചര്യവും ഇതിലൂടെ ഇല്ലാതാകും.
രോഗപ്രതിരോധത്തിന്റെ മുൻനിരയിൽ തന്നെ കേരളം ഉണ്ടാകുമെന്ന് ഒരിക്കൽ കൂടി ഉറപ്പുനൽകുന്നു.ഉചിതമായ തീരുമാനത്തിന് പ്രധാനമന്ത്രിയോട് ഹൃദയപൂർവ്വം നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.