കൊച്ചി : കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി മാർട്ടിൻ ജോസഫ് പുലികോട്ടിൽ യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയെന്നാണ് എറണാകുളം സെൻട്രൽ പൊലീസ് പറയുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പരാതി.
കഴിഞ്ഞ ലോക്ക്ഡൗണില്‍ കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചിയിലെ ഫ്ലാറ്റിൽ അകപ്പെട്ട് പോവുകയായിരുന്നു. ഈ സമയത്ത് മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടില്‍ എന്ന വ്യക്തിയുമായി യുവതി പരിചയത്തിലാവുകയും ,ഇരുവരും അടുപ്പത്തിലായതോടെ ഇയാളുടെ ഫ്ലാറ്റില്‍ യുവതി താമസമാക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയോടെ പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും നഗ്‌ന വിഡിയോ ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പിന്നാലെ യുവതിക്ക് ക്രൂര പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്. ഒരു ദിവസം ഇയാള്‍ ഫ്ലാറ്റില്‍ ഇല്ലാതിരുന്ന സമയത്ത് ഫ്ലാറ്റില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും പൊലിസ് പ്രതിയെ പിടികൂടിയില്ലെന്നാണ് ആരോപണം.