തലപ്പുഴ: രാജ്യത്ത് പെട്രോൾ വില സെഞ്ച്വറി തികഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ ബാറ്റും ഹെൽമെറ്റുമുയർത്തി പ്രതീകാത്മക സമരം നടത്തി. കൂഡ്രോയിൽ വില അന്താരാഷ്ട്ര തലത്തിൽ കുത്തനെ കുറയുമ്പോളും പെട്രോളിന് കുത്തനെ വിലകൂട്ടി കോവിഡ് പ്രതിസന്ധിയുടെ കാലത്തും ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.കേന്ദ്രം അടിക്കടി വില കൂട്ടുമ്പോഴും നികുതി ഇനത്തിൽ ഒരു രൂപ പോലും കുറക്കാതെ സംസ്ഥാന സർക്കാരും ജനങ്ങളെ പിഴിയുകയാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് നിതിൻ.പി.എം അധ്യക്ഷത വഹിച്ചു. വിജിൻ തലപ്പുഴ, പ്രദീപ് കമ്പമല,സലാം ഇടപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍
നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും