രാജ്യസഭാ എം പിമാരായി ജോണ്‍ ബ്രിട്ടാസും, ഡോ വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷന്റെ ചേംബറില്‍ വച്ചാണ് സത്യപ്രതിജ്ഞ. കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ശിവദാസന്‍ എസ് എഫ് ഐ ദേശീയ പ്രസിഡന്റ് ആവുകയും പിന്നീട് സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും, സംസ്ഥാന കമ്മിറ്റി അംഗവുമായി.
അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, അബ്ദുള്‍ വഹാബ് ഇന്ന് എം പിയായി സത്യപ്രതിജ്ഞ ചെയ്യില്ല.
രാവിലെ 11 മണിക്ക് രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറില്‍ വച്ചാണ് ഇരുവരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.
➖