വേലിയമ്പം: രഹസ്യ വിവരത്തെ തുടര്‍ന്ന്, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും കേണിച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാറും സംഘവും വേലിയമ്പം കോളറാട്ടുകുന്ന് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 11 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവും, 375 പാക്കറ്റ് ലഹരി മിശ്രിത പുകയില ഉത്പ്പന്നവും പിടികൂടി. മദ്യം വീട്ടില്‍ സൂക്ഷിച്ചിരുന്ന കോളറാട്ടുകുന്നു ആനിക്കല്‍ വീട്ടില്‍ എ.വി സാബു(45 ) വിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. പ്രതി സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഉള്ളി അരിയുമ്പോള്‍ ഇനി കരയില്ല; പുതിയ ട്രിക്കുമായി ശാസ്ത്രജ്ഞര്‍
നമ്മുടെയൊക്കെ ഭക്ഷണത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉള്ളി. കറികളുടെ സ്വാദ് കൂട്ടാന്‍ ഏറെ കഴിവുള്ള ഉള്ളിയെ നമ്മള്‍ എന്തെങ്കിലും കാരണം കൊണ്ട് അതിനെ വെറുക്കുന്നുണ്ടെങ്കില്‍ അത് ഉള്ളി അരിയുമ്പോഴുള്ള നീറ്റലിനെ ഓര്‍ത്തിട്ടാവും. പലപ്പോഴും