കല്‍പ്പറ്റ :വയനാട് മുട്ടില്‍ മരംകൊള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കോഴിക്കോട് സബ്‌സോണല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. മരംകൊള്ളക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വ്യാപകമായി കള്ളപ്പണ ഇടപാട് നടന്നുവെന്ന് ഇ.ഡിയുടെ പ്രാഥമിക നിഗമനം.വനം വകുപ്പും , പോലീസും അന്വേഷണം നടത്തുന്നതിനിടയിലാണ് മരംകൊള്ളക്കാരുടെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സ്രോതസിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റിന്റെ കോഴിക്കോട് സബ് സോണല്‍ വിഭാഗത്തിനാണ് അന്വേഷണ ചുമതല. എറണാകുളം , വയനാട് ജില്ലകളിലായി നടക്കുന്ന അന്വേഷണത്തില്‍ തട്ടിപ്പിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന വിവരം ഇ ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ റോജി അഗസ്റ്റിനും സഹോദരങ്ങള്‍ക്കും വനം , റവന്യൂ ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ മരക്കടത്തിന് ഒത്താശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. വനം വകുപ്പ് വിജിലന്‍സിന്റെ നിരീക്ഷണത്തിലുള്ള നാല് ഉദ്യോഗസ്ഥര്‍ക്ക് മരം കൊള്ളയെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും അറിയാം. റവന്യൂ ഉദ്യോഗസ്ഥരുടെ ഇടപെടലുകളും ഇവരുടെ മുന്‍കാല പശ്ചാത്തലവും ഇ ഡി അന്വേഷിക്കുന്നുണ്ട്. പ്രതികളെ സഹായിക്കാന്‍ ശ്രമിച്ച ചില മാധ്യമ പ്രവര്‍ത്തകരുടെ സാമ്പത്തിക ഇടപാടുകളും ഇ ഡിയുടെ അന്വേഷണ പരിധിയിലുണ്ട്. മറ്റ് ജില്ലകളിലെ സമാന മരംകൊള്ളകള്‍ തെളിയിക്കാന്‍ ഈ അന്വേഷണം സഹായിക്കുമെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും