അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ 3,4,5 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ലെ കായപ്പുര കോളനി മൂടംകുനി കോളനി, വാര്‍ഡ് 14 ലെi മണ്ണൂര്‍കുന്ന് കോളനി, വാര്‍ഡ് 2 ലെ കുറിച്യാട് കോളനി എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. അതേസമയം
അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ 6,7,11,19 വാര്‍ഡുകള്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ 7,10,11,13,16,17,18,19,20,21 വാര്‍ഡുകള്‍ എന്നിവയെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12 ലെ കരിങ്ങാരികാപ്പുക്കുന്ന് കോളനിയും വാര്‍ഡ് 17 ലെ മുണ്ടിയോട്ടില്‍ കോളനിയും മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി തുടരും.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും