ലോക്ക് ഡൗണ്‍:വയനാട് ജില്ലയിലെ വരും ദിവസങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ ജില്ലയില്‍ താഴെ പറയുന്ന പ്രകാരം നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. നാളെ ( ജൂണ്‍ 11) രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വിപണനം ചെയ്യുന്ന കടകള്‍ക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. വാഹന ഷോറൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.

ജൂണ്‍ 12, 13 തീയതികളില്‍ അനാവശ്യമായി ആരും വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. അവശ്യ സേവന വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍, മെഡിക്കല്‍ ആവശ്യത്തിനായി യാത്ര ചെയ്യുന്നവര്‍, ചരക്ക് വാഹനങ്ങള്‍, കോവിഡ് 19 പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം, യാത്രാരേഖകള്‍ കൈവശമുള്ള ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവരെ യാത്ര ചെയ്യാന്‍ അനുവദിക്കും. ഈ ദിവസങ്ങളില്‍ ഹോട്ടലുകള്‍, പഴം, പച്ചക്കറി വിപണന ശാലകള്‍, ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് വിപണന ശാലകള്‍, കള്ള് ഷാപ്പുകള്‍, മത്സ്യ-മാംസ വിപണന ശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങാന്‍ പാടില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7 വരെ ഹോം ഡെലിവറി നടത്താം .

ജൂണ്‍ 14 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 7.30 വരെ റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍/ പലചരക്ക് വിപണന ശാലകള്‍, ഹോട്ടല്‍, ബേക്കറി, പാല്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം, മൃഗങ്ങള്‍ക്കുള്ള തീറ്റവസ്തുക്കള്‍, വ്യവസായങ്ങള്‍ക്കുളള അസംസ്‌കൃത വസ്തുക്കള്‍, എന്നിവ വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും, കള്ള് ഷാപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ ശുചീകരണ, കാര്‍ഷിക, കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, സെറ്റ് എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ്/ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ യാത്ര ചെയ്യാവുന്നതാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍, വാക്സിനേഷന്‍ എന്നിവയ്ക്കുള്ള യാത്രയും ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അനുവദിക്കും.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും

ആഭരണ നിര്‍മാണ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കുന്ന ജ്വല്ലറി നിര്‍മ്മാണ പരിശീലനത്തിന് സീറ്റൊഴിവ്. ഇന്‍വിസിബിള്‍ ചെയിന്‍ മേക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ജ്വല്ലറി മേക്കിങ്,

വൈദ്യുതി മുടങ്ങും

കണിയാമ്പറ്റ 220 കെ.വി സബ് സ്റ്റേഷന്‍ പരിധിയിലെ ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കാട്ടുകുളം സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 21 ന് വെള്ളമുണ്ട പഞ്ചായത്തില്‍

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 21 ന് രാവിലെ 10 മുതല്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ നടക്കും. പരാതി പരിഹാര പരിപാടിയിലേക്ക് നാളെ (ഒക്ടോബര്‍ 14) മുതല്‍

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പര്‍ 1, അറ്റ്‌ലഡ്, കിന്‍ഫ്ര, പുഴമുടി, ഗവ കോളേജ്

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹര്‍ നവോദയ വിദ്യാലങ്ങളില്‍ 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള പതിവ് പ്രവേശനത്തിന് പുറമെയാണിത്. എല്ലാ വര്‍ഷവും അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിലൂടെയാണ് 9, 11 ക്ലാസുകളിലേക്കുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.