മുഖംമൂടി സംഘത്തിൻ്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ താഴെ നെല്ലിയമ്പം കാവടം പത്മാലയത്തിൽ കേശവൻ്റെ ഭാര്യ പത്മാവതി(70)യും മരിച്ചു.വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പത്മാവതി ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു മരിച്ചത്.
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു മുഖം മൂടി അണിഞ്ഞെത്തിയവര്‍ വീട്ടില്‍ കയറി ദമ്പതികളെ ആക്രമിച്ചത്.ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.