അജ്ഞാതസംഘത്തിൻ്റെ ആക്രമണം ,താഴെ പനമരം നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റ് ഒരാൾ മരിച്ചു. താഴെ നെല്ലിയമ്പം പത്മാലയം കേശവൻ മാസ്റ്റർ (75) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ പത്മാവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.30 തോടെയാണ് സംഭവം.ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മുഖംമൂടി ധാരികളായ രണ്ട് പേരാണ് അക്രമണത്തിന് പിന്നിലെന്നും മോഷണ ശ്രമമാണെന്നും പ്രാഥമിക നിഗമനം.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും