പനമരം ഗ്രാമ പഞ്ചായത്തിലെ 1, 2, 3, 4, 9, 11, 19, 20, 21, 22, 23 വാർഡുകളിലെ ആശാ വർക്കർമാർക്കുള്ള രാഹുൽഗാന്ധി എംപി യുടെ ഓണപ്പുടവ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം വാർഡ് 23ലെ മെമ്പർ സൗജത് ഉസ്മാൻ നിർവഹിച്ചു.കോൺഗ്രസ് അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ് സിനോ പാറക്കാലായിൽ അദ്ധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ ജുൽന ഉസ്മാൻ, കുഞ്ഞമ്മദ് മഞ്ചേരി, ബാബു വലിയപടിക്കൽ, ആന്റണി വി.ജെ, അജയ് പനമരം,ലിസ്സി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.