കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.09) പുതുതായി നിരീക്ഷണത്തിലായത് 186 പേരാണ്. 180 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3031 പേര്‍. ഇന്ന് വന്ന 31 പേര്‍ ഉള്‍പ്പെടെ 239 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 797 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 51191 സാമ്പിളുകളില്‍ 49395 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 47853 നെഗറ്റീവും 1542 പോസിറ്റീവുമാണ്.

തപോഷ് ബസുമതാരിക്ക് സ്ഥലം മാറ്റം, അരുണ്‍ കെ പവിത്രൻ വയനാട് എസ്.പി
കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (Law & Order and Traffic) സ്ഥാനത്തുനിന്നാണ് വയനാട്







