കാെവിഡ് നിയന്ത്രണ വിധേയമാകും വരെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണം

കൽപ്പറ്റ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാെവിഡ് 19 വ്യാപനം നിയന്ത്രിതമാകുന്നതുവരെ മാറ്റിവെക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) വർക്കിംഗ് ചെയർമാൻ എം.സി സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗവ്യാപന കണക്ക് കുറയുകയും ആശങ്ക അകലുകയും ചെയ്യുന്നതുവരെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും മനുഷ്യാവകാശകമ്മീഷനും നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷിയോഗം വിളിച്ച് ഉചിതമായ തീരുമാനമെടുക്കാൻ തയ്യാറാകണമെന്നും ഭയമില്ലാതെ വോട്ട് ചെയ്യാൻ ജനങ്ങൾക്ക് സമയം നീട്ടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് പറയുമ്പോഴും സജ്ജരാകാത്ത വലിയ ശതമാനം വോട്ടർമാരുണ്ട്. 60 വയസ് കഴിഞ്ഞവർ പുറത്തിറങ്ങരുത് എന്ന നിർദേശവും നിലനിൽക്കുന്ന സാഹചര്യമാണ്. ജനസംഖ്യയുടെ കാര്യത്തിൽ മധ്യവയസ്ക്കർ കൂടുതലുമാണ്. ഓരോ ദിവസവും കാെ വിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് കേരളത്തിൽ. സ്ഥാനാർഥികളും വോട്ടർമാരും മാസ്ക് ധരിക്കുന്നതിനാൽ നേരിട്ട് കാണൽ അസാധ്യമാണ്. ഭയം മൂലം മണിക്കൂറുകളോളം ക്യൂവിൽ നിൽക്കാൻ വോട്ടർമാർ തയ്യാറാവില്ല. സ്വന്തമായി വാഹനമില്ലാത്തവർ രാഷ്ട്രീയ പാർട്ടികൾ ഏർപ്പാടാക്കുന്ന വാഹനങ്ങളിൽ കയറുമോ എന്ന കാര്യവും സംശയമാണ്. രോഗവ്യാപനത്തിന്റെ തീവ്രത മനസിലാക്കിയാണ് എെ എം എ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് നിർദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാേഗ വ്യാപനം നിയന്ത്രണ വിധേയമാകും വരെ, ആളുകൾ ഭയമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനായി പുറത്തിറങ്ങും വരെ തിരഞ്ഞെടുപ്പ് മാറ്റി വെക്കണം. അതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണം. കാെവിഡ് 19 ആശങ്കാജനകമായി വർധിക്കുന്ന ചില ജില്ലകളുമുണ്ട്. ദിനംപ്രതി വർധിക്കുന്ന കണ്ടെെൻമെന്റ് സോണുകൾ രോഗവ്യാപനത്തിന്റെ തീവ്രത കാണിക്കുന്നതാണ്. സ്ഥാനാർഥികളും പ്രവർത്തകരും രോഗികളായി മാറിയേക്കാം. ഇക്കാര്യങ്ങളെല്ലാം കമ്മീഷൻ വിലയിരുത്തണം എം സി സെബാസ്റ്റ്യൻ അറിയിച്ചു. ജില്ലാ സെക്രട്ടറി ജിതേഷ് കുര്യാക്കോസ് പങ്കെടുത്തു.

ക്യാബേജ് വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

ചുള്ളിയോട് യൂണിറ്റിലെ നിള സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ സാറാക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി വിജി ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ്

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 20 ന് ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ്

സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ പേപ്പര്‍ ഫയല്‍, കവര്‍ ആന്‍ഡ് ബാഗ് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-7012992238, 8078711040. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.