തിരുനെല്ലിയില്‍ വന്യമൃഗശല്യം തുടര്‍കഥ

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 5 ഓളം സംഭവങ്ങള്‍.തോല്‍പ്പെട്ടി കൊല്ലിക്കല്‍ ഷിബുവിനെ ആക്രമിച്ചതാണ് ഇതില്‍ അവസാനത്തേത്. വാഴ തോട്ടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരുത്തുന്നതിനിടെയാണ് ച്ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഷിബുവിനെ ആന അക്രമിച്ചത്.നട്ടെല്ലിനും, വാരിയെല്ലിനും ക്ഷതം സംഭവിച്ച ഷിബുവിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനയും ,കടുവയും, ഉള്‍പ്പെടെയുള്ള വന്യമൃഗശല്യങ്ങളില്‍ പൊറുതിമുട്ടിയിരിക്കുകയാണ് തിരുനെല്ലി പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങള്‍.കഴിഞ്ഞ ദിവസമാണ് കാട്ടിക്കുളം ചേലൂര്‍ പളളി സെമിത്തേരിയുടെ മതില്‍ ആന തകര്‍ത്തത്.ഒരാഴച മുമ്പ് ഒന്നാം മൈല്‍ ഏലും മുട്ടില്‍ ജോണ്‍സന്റ് മുന്ന് ഏക്കറിലെ ഞ്ഞാറ്റടി നശിപ്പിക്കുകയും കുടുംബശ്രീയുടെ പവര്‍ ടില്ലര്‍ തകര്‍ക്കുകയും ചെയ്തു,. ആഗസ്റ്റ് 14 ന് ബൈക്കില്‍ വരികയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു . പന വല്ലി വരകില്‍ ഗിരിഷാണ് അന്ന് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ആഗസ്റ്റ് 6 ന് തൊഴുത്തില്‍ കയറി കടുവ പശുവിനെ ആക്രമിച്ച് കൊന്നത്, തൊഴുത്തില്‍ പശുവിനെ കറന്ന് കൊണ്ടിരിക്കുകയായിരുന്ന ഗൃഹനാഥന്‍ കാട്ടിക്കുളം കൊണവയലില്‍ കരിമ്പനക്കല്‍ അപ്പച്ചന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപ്പച്ചന്‍ തൊഴുത്തില്‍ ഉണ്ടായിരുന്ന ചൂല് കൊണ്ട് കടുവയെ അടിക്കുകയായിരുന്നു ഇയാളുടെ നിലവിളി കേട്ട് ഭാര്യ ഓടിയെത്തി ശബ്ദമുണ്ടാക്കിയ തൊടെയാണ് കടുവ തൊഴുത്തി ന്റ് ഒരു വശം പൊളിച്ച് പുറത്തേക്ക് ചാടിയത്, നാല് പശുക്കള്‍ വെറെയും തൊഴുത്തില്‍ ഉണ്ടായിരുന്നു, ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും ഈ പഞ്ചായത്തിലാണ്. 33 വര്‍ഷത്തിനുള്ളില്‍ 82 ആളുകള്‍ക്കാണ് ജീവഹാനി സംഭവിച്ചത്, കോടികണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായതിന് പുറമെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, വളര്‍ത്ത് മൃഗങ്ങള്‍ കൊല്ലപ്പെടുകയും, വീടുകള്‍, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു, വ്യക്തികള്‍ കൊല്ലപ്പെടുമ്പോള്‍ നല്‍കുന്ന നഷ്ട പരിഹാരം 5 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും നാശനഷ്ട്ടട്ടങ്ങള്‍ക്കുള്ള ന ഷ്ട്ടപരിഹാര തുക 2014ല്‍ നിശ്ചയിച്ചത് ഇനിയും വര്‍ദ്ധിപ്പിച്ചിട്ടുമില്ല, വന്യമൃഗ ശല്യമുണ്ടാകുമ്പോള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് നഷ്ട്ടപരിഹാരം പ്രഖ്യാപിക്കുകയും, നീരീക്ഷണത്തിനായി വാച്ചര്‍മാരെ നിയമിച്ചുള്ള താത്ക്കാക്കാലിക പരിഹാരമല്ല വേണ്ടതെന്നും വന്യമൃഗ ശല്യത്തില്‍ നിന്നുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്നുമാണ് ആവശ്യം ഉയരുന്നത്

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം

പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter

കൂടിക്കാഴ്ച

ജി യു പി എസ് പുളിയാർമലയിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് കൂടിക്കാഴ്ച 10-11-2025 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളിൽ നടത്തുന്നു ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണ്ടതാണ്. ഫോൺ :8075356726,

കൃഷിഭവനുകളിൽ ഇന്റേൺ നിയമനം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍‌ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍‌ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in

അഭിമുഖം

വാരാമ്പറ്റ ഗവ.ഹൈസ്ക്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ- സോഷ്യൽ സയൻസ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 10/11/2025 ന് തിങ്കളാഴ്ച്ച സ്ക്കൂൾ ഓഫിസിൽ വെച്ച് നടത്തപ്പെടുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച്ച 11.00 AM മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ

മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.