സ്റ്റോപ്പിൽ മാത്രമല്ല ഇനി യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും കെ.എസ്.ആർ.ടി.സി. ബസ് നിർത്തും. എവിടെനിന്നുവേണമെങ്കിലും ബസിൽ കയറാം. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ ഏതുവിധേനയും യാത്രക്കാരെ ആകർഷിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആർ.ടി.സി. തത്കാലം തെക്കൻ ജില്ലകളിൽ മാത്രമായിരിക്കും ഇത്. യാത്രക്കാരിൽനിന്നുള്ള അഭിപ്രായം ശേഖരിച്ചാവണം അൺലിമിറ്റഡ് ഓർഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടതെന്ന് എം.ഡി. ബിജുപ്രഭാകർ നിർദേശം നൽകി.

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം
പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter







