കമ്പളക്കാട് : ഗ്രാമപഞ്ചായത്ത് പ്രസ് ഫോറത്തിന് അനുവദിച്ച ടി.വി കമ്പളക്കാട് ടൗണിലെ ബസ് സ്റ്റാന്റിൽ സ്ഥാപിച്ചു. സ്വിച്ച് ഓൺ കർമം പ്രസിഡന്റ് ബിനു ജേക്കബ് നിർവഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ഹാരിസ് ബാഖവി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് റൈഹാനത്ത് ബശീർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടവൻ ഹംസ, ജില്ലാ പഞ്ചായത്തംഗം പി. ഇസ്മായിൽ, മെമ്പർമാരായ കെ.എം ഫൈസൽ, സുനീറ പഞ്ചാര , ഡോ. അമ്പി ചിറയിൽ, വി.പി യൂസഫ് , വി.എസ്.സിദ്ദീഖ്, വി.കെ ഹംസ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് അസ് ലം ബാവ, പ്രദീപ് പ്രയാഗ്, സി.എച്ച് ഫസൽ, സിജു സാമുവൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബാബു പി.എസ് സ്വാഗതവും മേജോ ജോൺ നന്ദിയും പറഞ്ഞു.

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം
പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter







