പേരിയ:പേരിയ റെയ്ഞ്ചിന്റെ പരിധിയില്‍ വരുന്ന കുഞ്ഞോം കൊളമത്തറ വനത്തിനുള്ളില്‍ കാട്ടാനയുടെ ജഡത്തില്‍ നിന്നും ആനക്കൊമ്പുകള്‍ ശേഖരിച്ച 4 പ്രതികളെ ആനക്കൊമ്പടക്കം പേരിയ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം. കെ രാജീവ്കുമാറും സംഘവും അറസ്റ്റ് ചെയ്തു. കുഞ്ഞോം ഇട്ടിലാട്ടില്‍ കോളനിയിലെ വിനോദ് (30),കാട്ടിയേരി കോളനിയിലെ രാഘവന്‍ (39) ,രാജു (34), ഗോപി (38) എന്നിവരെയാണ് ആനക്കൊമ്പ് സഹിതം അറസ്റ്റ് ചെയ്തത്. 2020 മാര്‍ച്ച് 2 ന് രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതികളേയും ആനക്കൊമ്പുകളും വനപാലകര്‍ അന്വേഷിച്ചുവരികയായിരുന്നു.കണ്ടെടുത്ത ആനക്കൊമ്പിന് 20 കിലോയിലധികം ഭാരമുണ്ട്. ആനക്കൊമ്പ് വില്‍പ്പനക്കായി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.