കാലവര്‍ഷ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജൂണ്‍ 15 മുതല്‍ വയനാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്ന നിരോധന ഉത്തരവ് പിന്‍വലിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ.അദീല അബ്ദുള്ള അറിയിച്ചു.കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതിനാലും ശക്തമായ മഴയ്ക്കും മഴക്കെടുതികള്‍ക്കും വരും ദിവസങ്ങളില്‍ സാധ്യതയില്ലാത്തതിനാലുമാണ് നിരോധനം പിന്‍വലിച്ചത്.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.