മാനന്തവാടി; കോവിഡ് ഭീതികാരണം മുഴുവന്‍ മേഖലയിലും പ്രതിസന്ധികള്‍ നേരിടുമ്പോഴും ലഹരിക്കായി വയനാട്ടിലെ മദ്യപന്മാര്‍ ചിലവഴിച്ചത് ആറ് കോടിയിലധികം രൂപ.ജില്ലയിലെ ആറ് ബീവറേജസ് ഔട്‌ലറ്റിലൂടെ മാത്രം മൂന്നരക്കോടിയിലധികം രൂപയുടെ മദ്യമാണ് പൂരാടം ഇത്രാടം നാളുകളില്‍ മാത്രം വില്‍പ്പന നടത്തിയത്.പൂരാട ദിനമായ ആഗസ്റ്റ് 29 ന് 1,54,47,250 രൂപയുടെയും ഉത്രാടം ദിനത്തില്‍ അതായിത് ഓണതലേന്ന് 1,88,08,410 രൂപയുടെയും മദ്യമാണ് ജില്ലയിലെ 6 ബീവറേജസ് ഔട്ട് ലെറ്റുകളില്‍ നടന്ന വില്‍പ്പന. ഇത് കൂടാതെ ജില്ലയിലെ ബാറുകളിലും സമാനമായതോ അതിലുപരിയോ വില്‍പ്പന നടന്നിട്ടുണ്ട്.ഇതിന് പുറമെ കള്ള് ഷാപ്പുകളില്‍ നടന്ന കള്ളിന്റെ വില്‍പ്പനയും ഇത് കൂടാതെ നാടന്‍ വാറ്റിലൂടെയുള്ള മദ്യത്തിന്റെ വില്‍പ്പനയും കൂടിയാകുമ്പോള്‍ ഏതാണ്ട് ഏഴര കോടിയിലധികം രൂപയുടെ മദ്യം വയനാട്ടുകാര്‍ കുടിച്ചു തീര്‍ത്തുവെന്നാണ് കണക്കാക്കുന്നത്.ആഗസ്റ്റ് 29 ന് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്ന ബീവറേജ് ഔട്ട് ലെറ്റ് കല്‍പ്പറ്റയിലാണ് ഇവിടെ 31,77,250 രൂപയുടെയും ഏറ്റവും കുറവ് മാനന്തവാടിയിലെ ഔട്ട് ലെറ്റിലുമാണ് ഇവിടെ 20,85,800 രൂപയുടെയും മദ്യം വിറ്റഴിഞ്ഞു.അന്ന് തന്നെ ബത്തേരി ഔട്ട് ലെറ്റില്‍ 20,89,470രൂപയുടെയും പുല്‍പ്പള്ളിയില്‍ 30,70,180 രൂപയുടെയും അമ്പലവയലില്‍ 24,41,640 രൂപയുടെയും പനമരത്ത് 25,82,640 രൂപയുടെയും മദ്യം വിറ്റഴിഞ്ഞു.ഉത്രാടം നാളായ ആഗസ്റ്റ് 30ന് ഏറ്റവും കൂടുതല്‍ പുല്‍പ്പള്ളി ബീവറേജസ് ഔട്ട് ലെറ്റിലാണ് ഇവിടെ 38,60,610 രൂപയുടെ മദ്യവില്‍പ്പന നടന്നപ്പോള്‍ മാനന്തവാടി 24,26,440 രൂപ,കല്‍പ്പറ്ററ 35,94,780 രൂപ ബത്തേരി 26,89,870 രൂപ അമ്പലവയല്‍ 29,95,440 രൂപ പനമരം 32,41,270 രൂപഎന്നിങ്ങനെയാണ് മറ്റ് ഔട്‌ലറ്റുകളിലെ വില്‍പ്പന.

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ