തൃശ്ശിലേരി മാർ ബസേലിയോസ് പള്ളിയിൽ പെരുന്നാൾ 27ന് തുടങ്ങും

മാനന്തവാടി: കോതമംഗലത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മഹാപരിശുദ്ധനായ
യെൽദൊ മാർ ബസേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായ വടക്കേ വയനാട്ടിലെ ഏക
ദേവാലയമായ തൃശ്ശിലേരി മാർ ബസേലിയോസ് യാക്കോബായ സിംഹാസന പള്ളിയിൽ
പരിശുദ്ധന്റെ ഒാർമ്മപ്പെരുന്നാൾ 27ന് തുടങ്ങും. ബാവായുടെ തിരുശേഷിപ്പ്
സ്ഥാപിച്ചിട്ടുള്ള പള്ളി മലബാറിന്റെ കോതമംഗലമെന്നാണ് അറിയപ്പെടുന്നത്.
27ന് രാവിലെ 10ന് വിശുദ്ധ മൂന്നിൻമേൽ കുർബാനക്ക് ശേഷം വികാരി ഫാ. സിബിൻ
താഴെത്തെക്കുടി കൊടി ഉയർത്തും. മുൻ വർഷങ്ങളിലേതുപോലെ തൃശ്ശിലേരി മഹാ ദേവ
ക്ഷേത്രം, തൃശ്ശിലേരി ജുമാ മസ്ജിദ്, അരീക്കര ഭഗവതി ക്ഷേത്രം
എന്നിവിടങ്ങളിലെ ഭാരവാഹികൾ നേർച്ച സദ്യക്കാവശ്യമായ അരി സമർപ്പിക്കും. 27
മുതൽ സമാപന ദിനമായ ഒക്ടോബര്‍ 4 വരെ എല്ലാ ദിവസവും രാവിലെ പ്രഭാത പ്രാർഥന,
മൂന്നിൻമേൽ കുർബാന, വൈകിട്ട് തിരുശേഷിപ്പ് കബറിങ്കൽ പ്രത്യേക വിഷയങ്ങൾ
സമർപ്പിച്ചുള്ള മധ്യസ്ഥ പ്രാർഥന, സന്ധ്യാ പ്രാർഥന എന്നിവ നടക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മാനന്തവാടി മേഖലയിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന
തിരുനാളിൽ ജാതിമതവിത്യാസമില്ലാതെ ആളുകൾ പങ്കുചേരും. മേഖലയിലെ എല്ലാ
പള്ളികളിലെയും വൈദീകരും മുൻ വികാരിമാരും വിവിധ ദിവസങ്ങളിലായി ദിവ്യ ബലി
അർപ്പിക്കും.

പെരുന്നാളിന്റെ ഭാഗമായി എക്യുമെനിക്കൽ കുടുംബ സുവിശേഷ ഗാന മത്സരം
ഒാൺലൈനായി സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നു
എന്ന് ഉറപ്പ് വരുത്തിയാണ് ചടങ്ങുകൾ നടക്കുക. വിശ്വാസികൾക്ക് പെരുന്നാളിൽ
സംബന്ധിക്കുന്നതിനായി ചടങ്ങുകൾ പള്ളിയുടെ ഫെയ്സ് ബുക് പേജിലൂടെ ലൈവ്
ടെലികാസ്റ്റ് നടത്തും. വിളക്ക് നേർച്ച, പെരുന്നാൾ, കുർബാന, മധ്യസ്ഥ
പ്രാർത്ഥന എന്നിവക്ക് പേരുകൾ നൽകാൻ വാട്സാപ് വഴി സൗകര്യം
ഒരുക്കിയിട്ടുണ്ട്.

സമാപന ദിവസമായ 4ന് നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് മലബാർ ഭദ്രാസാധിപൻ
സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യ കാർമകത്വം വഹിക്കും.
ബസേലിയൻ പ്രതിഭ പുരസ്കാര സമർപ്പണം, ബസേലിയൻ ചാരിറ്റി ഫണ്ട് സമർപ്പണം
എന്നിവയും അന്ന് നടക്കും. രാവിലെ നടക്കുന്ന കാൽനട തീർത്ഥയാത്രക്ക്
ബാവയ്ക്ക് കോതമംഗലം പള്ളിയിലേക്ക് വഴി കാണിച്ച ഹൈന്ദവ കുടുംബത്തെ
പ്രതിനിധീകരിച്ച് ഉദയകുമാർ കെടാവിളക്കെടുക്കും. തിരുശേഷിപ്പ്
സ്ഥാപിച്ചതുമുതൽ എല്ലാ മാസവും അവസാന ശനിയാഴ്ച്ച കളിൽ മാസാന്ത്യ
പെരുന്നാളും വിളക്ക് നേർച്ചയും നടത്തി വരാറുണ്ടെന്ന് വികാരി ഫാ. സിബിൻ താഴെത്തെക്കുടി, ട്രസ്റ്റി പി.കെ. സ്കറിയ, സെക്രട്ടറി ചാക്കോ
വരമ്പേൽ, പെരുന്നാൾ കൺവീനർ ബിജു തട്ടായത്ത്, പി.കെ. ജോണി, പി.കെ. ജോർജ്
എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക

ഡ്രാഗണ്‍ ഭൂമിയിലേക്ക്, അണ്‍ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു. ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്.

കരബാവോ കപ്പ്‌; ആദ്യ പാദ സെമി ഫൈനലിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം

കരബാവോ കപ്പ്‌ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ആഴ്സണൽ വിജയം സ്വന്തമാക്കിയത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബെൻ വൈറ്റ്, വിക്ടർ ഗ്യോകെറസ്, മാർട്ടിൻ സുബിമെൻഡി

റീ ടെന്‍ഡര്‍

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.