വൈക്കോൽ വിതരണ പദ്ധതി ഉത്ഘാടനം ചെയ്തു

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പശ്ചാത്തലത്തിൽ ക്ഷീര കർഷകർക്കായി നടപ്പിലാക്കുന്ന സബ്‌സിഡിനിരക്കിൽ വൈക്കോൽ വിതരണം, കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം എന്നിവയുടെ മാനന്തവാടി ബ്ലോക്ക് തല ഉൽഘാടനം മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വെച്ച് സംഘം പ്രസിഡണ്ട് പി.ടി ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷീരവികസന വകുപ്പ് വയനാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ.എം ഷൈജി നിർവഹിച്ചു.പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർ സംഘങ്ങളിൽ നിന്നും വാങ്ങുന്ന വൈക്കോലിനു കിലോക്ക് 3 രൂപ സബ്‌സിഡി അനുവദിക്കുന്നതാണ്.ബ്ലോക്ക് പരിധിയിലെ മുഴുവൻ ക്ഷീരസംഘങ്ങൾ മുഖേനയും പദ്ധതി നടപ്പിൽ വരുത്തുന്നതാണ്. ക്ഷീരവികസന വകുപ്പ് കർഷകർക്കായി നടപ്പിലാക്കി വരുന്ന ക്ഷീരസ്വാന്തനം ഇൻഷുറൻസ് പദ്ധതിയുടെ ധനസഹായവും ചടങ്ങിൽ നിർവഹിക്കുകയുണ്ടായി. ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫിസർ ഇ എം പത്മനാഭൻ വൈക്കോൽ ധനസഹായ വിതരണം’നടത്തി. ഗുണമേന്മയുള്ള പാലളന്ന ക്ഷീരകർഷകർക്കുള്ള മിൽമയുടെ സമ്മാനവിതരണം മിൽമ P & I മാനേജർ ജയരാജ് ടി നിർവഹിച്ചു. സംസ്ഥാന സർക്കാരിൻറെ ക്ഷീരകർഷകർക്കുള്ള കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരമുള്ള വായ്പ പദ്ധതിയുടെ വിതരണോത്ഘാടനം കാനറാ ബാങ്ക് മാനേജർ ജോയി നിർവഹിച്ചു. മാനന്തവാടി ക്ഷീരവികസന യൂണിറ്റ് പരിധിയിലെ 5250 ക്ഷീരകർഷകരിൽ 3850 പേർ കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷകൾ വിവിധ ബാങ്കുകളിൽ സമർപ്പിക്കുകയുണ്ടായി. ജില്ലയിൽ നിലവിൽ 750 ക്ഷീരകർഷകർക്കായി 3.5 കോടി രൂപ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ അനുവദിക്കുകയുണ്ടായി. മാനന്തവാടി ക്ഷീരവികസന ഓഫിസർ നിഷാദ് വികെ മാനന്തവാടി ക്ഷീരസംഘം സെക്രട്ടറി മഞ്ജുഷ എം എസ് എന്നിവർ ചടങ്ങിൽ സംസാരിക്കുകയുണ്ടായി.

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക

ഡ്രാഗണ്‍ ഭൂമിയിലേക്ക്, അണ്‍ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു. ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്.

കരബാവോ കപ്പ്‌; ആദ്യ പാദ സെമി ഫൈനലിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം

കരബാവോ കപ്പ്‌ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ആഴ്സണൽ വിജയം സ്വന്തമാക്കിയത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബെൻ വൈറ്റ്, വിക്ടർ ഗ്യോകെറസ്, മാർട്ടിൻ സുബിമെൻഡി

റീ ടെന്‍ഡര്‍

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.