നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 കൈലാസംകുന്ന് എന്ന സ്ഥലത്തിന്റെ 200 മീറ്റര്‍ ചുറ്റളവിലുളള പ്രദേശങ്ങളും,ചീരാല്‍ ടൗണ്‍ ഉള്‍പ്പെടുന്ന ചീരാല്‍ എ.യു.പി സ്‌കൂള്‍ മുതല്‍ മുത്താട്ട് വില്ല വരെയും,വാര്‍ഡ് 12ലെ ചീരാല്‍ ടൗണ്‍ ഉള്‍പ്പെടുന്ന ചീരാല്‍ എ.യു.പി സ്‌കൂള്‍ മുന്‍വശം മുതല്‍ ശാന്തി സ്‌കൂള്‍ വരെയും,വെണ്ടോല്‍ വിഷ്ണു ക്ഷേത്രം വരെയും ഉള്‍പ്പെടുന്ന പ്രദേശങ്ങളും വാര്‍ഡ് 12ല്‍ ചീരാല്‍ ടൗണ്‍ മുതല്‍ കല്ലുമുക്ക് ജംഗ്ഷന്‍ -മാവേലി നഗര്‍ വരെ ഉള്‍പ്പെടുന്ന പ്രദേശങ്ങളും, ഏഴാം വാര്‍ഡിലെ കല്ലുമുക്ക് മാര്‍ ബഹന്നാന്‍ പള്ളി മുതല്‍ കല്ലമുക്ക് ജംഗ്ഷന്‍-കഴമ്പ്-മാവേലി നഗര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും,വാര്‍ഡ് 5ല്‍പ്പെട്ട കോടതിപ്പടി കോളിയാടി റോഡില്‍ കോടതിപ്പടി മുതല്‍ തൊടുവട്ടി കോളനി വരെയുളള പ്രദേശങ്ങളും,നൊച്ചംവയല്‍റോഡ് – നേര്‍ച്ചകണ്ടി റോഡ് ഭാഗവും പുത്തന്‍കുന്ന് സബ് സെന്ററിന്റെ മുകള്‍ ഭാഗത്ത് നിന്നും നേര്‍ച്ചക്കണ്ടിയിലേക്ക് പോകുന്ന റോഡ് വരെയുള്ള ഭാഗവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8ലെ നമ്പിക്കൊല്ലി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം മാത്രം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി തുടരുന്നതാണ്.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





