കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനവാസ മേഖലയിലെ പാമ്പ് പിടുത്തവും വിട്ടയക്കലും സംബന്ധിച്ച് അംഗീകൃത പാമ്പ് പിടുത്തക്കാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള പരിശീലനം ലഭിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്തംബര്‍ 30 നകം കല്‍പ്പറ്റയിലുള്ള സാമൂഹ്യ വനവല്‍കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04936 202623, www.forest.kerala.gov.in.

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം
മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്