മേപ്പാടി മുണ്ടക്കൈയില്‍ നിര്‍മ്മിച്ച താത്കാലിക പാലം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം മുണ്ടക്കൈ പുഞ്ചിരിമട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ സ്‌കൂള്‍ പാലം പൂര്‍ണ്ണമായും തകര്‍ന്ന് ഒലിച്ചുപോയിരുന്നു. പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് പാലത്തെ ആശ്രയിക്കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് 20 ദിവസത്തിനുള്ളിലാണ് താത്കാലിക പാലം നിര്‍മ്മിച്ചത്.
ചടങ്ങില്‍ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ ബേബി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.