വയനാട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര കോളനി വികസനത്തില്‍ ഉള്‍പ്പെടുത്തി കണ്ണാത്ത്മല പട്ടിക ജാതി കോളനിയില്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന്‍, മെമ്പര്‍ ഷീജ ബാബു, ജില്ലാ നിര്‍മ്മിതി കേന്ദ്ര എക്‌സി. സെക്രട്ടറി ഒ.കെ. സാജിത്, രാജേഷ്, ഷീജ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രവര്‍ത്തി ഏറ്റെടുത്തിരുന്നത്.
ഉപയാേഗശൂന്യമായ കമ്മ്യൂണിറ്റി ഹാള്‍ അത്യാധുനിക രീതിയിലാണ് നവീകരിച്ചത്. സമഗ്ര കോളനി വികസനത്തില്‍ 33 ലക്ഷം രൂപ വകയിരുത്തി കമ്യൂണിറ്റി ഹാള്‍ നവീകരണം, 10 വീടുകളുടെ പുനരുദ്ധാരണം, കിണര്‍ നിര്‍മാണം, കുളം നവീകരണം, ഇന്റര്‍ലോക്ക് പതിക്കല്‍, വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്.