കുപ്പാടിത്തറ :കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച കോന്തമംഗലം വനിതാ തൊഴിൽ പരിശീലന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ സി.ഇ ഹാരിസ് അദ്യക്ഷത വഹിച്ചു.വാർഡ് വികസന സമിതി അംഗങ്ങളായ ജി. ആലി, പി.എം.ജോസ്, സുകുമാരൻ എം.പി, മുഹമ്മദ്.കെ.എം,
ശാന്ത വിജയൻ, ലീന അജിത്,ഷീജ എന്നിവർ സംസാരിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





