പാര്‍സല്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 21 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടിയത്.സംഭവത്തിൽ പാലക്കാട് സ്വദേശി സുജിത്ത്,എറണാകുളം സ്വദേശി സണ്ണി ടി.എ എന്നിവരുടെ പേരിൽ കോട്പ്പ ആക്ട് പ്രകാരം കേസെടുത്തു.തൊണ്ടിമുതലുകളും വാഹനവും സുൽത്താൻ ബത്തേരി പോലീസിന് തുടർ നടപടികൾക്കായി കൈമാറി.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദ്,എക്സൈസ് ഇൻസ്പെക്ടർ കെ.പി ഹരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ അജീഷ് ടി .ബി, പി.പി. ശിവൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ ബിനുമോൻ എ.എം., അഭിലാഷ് ഗോപി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം
പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter







