പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സി.ഇ.ഹാരിസിനെ വാർഡ് കുടുംബശ്രീ പ്രവർത്തകർ ആദരിച്ചു. കോന്തമംഗലം അംഗണവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ അഞ്ച് വർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. എഡിഎസ് പ്രസിഡന്റ് ശാന്ത വിജയൻ മൊമൻ്റോ നൽകി ആദരിച്ചു. കുടുംബശ്രീ സെക്രട്ടറി ലീന അജിത് കുമാർ, ഷിജ.സി, വാർഡ് കൺവീനർ ജി.ആലി, പി.എം ജോസ്, സുകുമാരൻ.എം.പി, മുഹമ്മദ്.കെ എം, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






