രോഗലക്ഷണമുണ്ടായിട്ടും റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ (ആർ.എ.ടി) കോവിഡില്ലെന്നു സ്ഥിരീകരിച്ചവർ ആർ.ടി.പി.സി.ആർ. പരിശോധനയും നടത്തണമെന്ന് ആരോഗ്യമന്ത്രാലയം. മന്ത്രാലയവും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലും എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഇതുസംബന്ധിച്ച് കത്തെഴുതി.രണ്ടുവിഭാഗക്കാർക്കാണ് ആർ.ടി-പി.സി.ആർ. പരിശോധന നിർബന്ധമായും നടത്തേണ്ടത്. 1) പനി, ചുമ, ശ്വാസതടസ്സം മുതലായ രോഗലക്ഷണമുണ്ടായിട്ടും ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയവർ, 2) രോഗലക്ഷണമില്ലെങ്കിലും ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആവുകയും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രോഗലക്ഷണം പ്രകടിപ്പിക്കുകയും ചെയ്യുന്നവർ. ഈ വിഭാഗക്കാർ രോഗം മറ്റുള്ളവരിലേക്ക് പടർത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






