പുല്‍പ്പള്ളി:നാലു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇലക്ട്രിക് കവലയിലുള്ള പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ താത്ക്കാലികമായി അടച്ചു. ചെതലയം ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലായിരിക്കും വരും ദിവസങ്ങളില്‍ പുല്‍പ്പള്ളി സ്‌റ്റേഷന്റെ പ്രവര്‍ത്തനമെന്ന് റെയ്ഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ പറഞ്ഞു.ഇലക്ട്രിക് കവലയില്‍ സ്ഥിതിചെയ്യുന്ന കടയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച 100 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയത്. നാലു വനംവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചാമത്തെയാള്‍ കേളക്കവല സ്വദേശിയാണ്. ഇദ്ദേഹം കഴിഞ്ഞദിവസം ടൗണിലെ അനശ്വര ജങ്ഷന് സമീപത്തുള്ള നഴ്‌സിങ് ഹോമിലെത്തിയതായി സംശയിക്കുന്നുണ്ട്. പുല്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരടക്കമുള്ള 24 പേര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി

അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.







