മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള നല്ലൂര്‍നാട് അംബേദ്കര്‍ ആശുപത്രിയില്‍ കിഡ്നി രോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടില്‍ നിന്നും 60 ലക്ഷത്തോളം രൂപാ ചിലവഴിച്ചാണ് ആദ്യഘട്ടത്തില്‍ പത്ത് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുതകുന്ന വിധത്തില്‍ കേന്ദ്രം ആരംഭിക്കുന്നത്.നേരത്തെ ഇവിടെയുണ്ടായിരുന്ന കെട്ടിടം നവീകരിച്ചാണ് ഡയാലിസിസ് കേന്ദ്രം തുടങ്ങിയിരിക്കുന്നത്.മൂന്ന് ഉപകരണങ്ങള്‍ ബ്ലോക്ക് പഞ്ചായത്തും രണ്ട് ഉപകരണങ്ങള്‍ വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റി കേന്ദ്രവുമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.ഇതോടെ അഞ്ച് ഡയാലിസിസ് മെഷിനിലൂടെ രണ്ട് ഷിഫ്ടുകളിലായി പ്രതിദിനം 10 രോഗികള്‍ക്കെങ്കിലും ഡയാലിസിസ്ചെയ്യാന് കേന്ദ്രത്തിലൂടെ കഴിയും.രോഗികള്‍ക്ക് മരുന്നുള്‍പ്പെടെ സൗജന്യമായി ചികിത്സ നല്‍കാനായി ബ്ലോക്കിന് കീഴിലുള്ള തൊണ്ടര്‍നാട്,തവിഞ്ഞാല്‍,വെള്ളമുണ്ട,എടവക,തിരുനെല്ലി എന്നീ അഞ്ച് പഞ്ചായത്തുകള്‍ ഫണ്ട് വകയിരുത്തും.അതാത് പഞ്ചായത്ത് പാലിയേറ്റീവ് കേന്ദ്രങ്ങള്‍ വഴിയാണ് നിര്‍ധനരായ രോഗികളെ കണ്ടെത്തി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാബാബു നിര്‍വ്വഹിച്ചു.വൈസ്പ്രസിഡണ്ട് കെ ജെ പൈലി അദ്ധ്യക്ഷം വഹിച്ചു.എടവക പഞ്ചായത് പ്രസിഡണ്ട് ഉഷാവിജയന്,തൊണ്ടര്‍നാട് പഞ്ചായത് പ്രസിഡണ്ട് എ.കുര്യാക്കോസ്,ബ്ലോക്ക് പഞ്ചായത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ തങ്കമ്മ യേശുദാസ്,കെകെസി മൈമൂന,ഖമര്‍ലൈല,മെഡിക്കല്‍ ഓഫീസര്‍ ഡോ.സാവന്സാറ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

ഇനി വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്റെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്സ്ആപ്പ്.