പേരിയ – ഇരുമനത്തൂര്‍ – പാമ്പാള – കുഞ്ഞോം റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഡിസ്‌കോ കവല മുതല്‍ പാമ്പാള വരെയുള്ള റോഡില്‍ 11.09.2020 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.പാമ്പാളയില്‍ നിന്നും ഇരുമനത്തൂര്‍ വഴി പോകേണ്ട വാഹനങ്ങള്‍ കുഞ്ഞോം നിന്ന് തിരിഞ്ഞ് വാളാട് – കരിമ്പില്‍ വഴി ഇരുമനത്തൂരിലേക്ക് പോകേണ്ടതാണ്.ഇരുമനത്തൂര്‍ നിന്നും കുഞ്ഞോം പോകേണ്ട വാഹനങ്ങള്‍ കരിമ്പില്‍ – വാളാട് വഴി പോകേണ്ടതാണ് എന്ന് അറിയിക്കുന്നു.

അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.







