സമ്പര്‍ക്കത്തിലൂടെ മേപ്പാടി പഞ്ചായത്തില്‍ 12 പേര്, കല്‍പ്പറ്റ നഗരസഭ 10 പേര്, മുട്ടില്‍, എടവക 5 പേര് വീതം, തിരുനെല്ലി, മീനങ്ങാടി 4 പേര് വീതം, പടിഞ്ഞാറത്തറ, നെന്മേനി 3 പേര് വീതം, പൂതാടി, തൊണ്ടര്‍നാട് 2 പേര് വീതം, അമ്പലവയല്‍, തവിഞ്ഞാല്‍, വെള്ളമുണ്ട, മൂപ്പൈനാട്, വെങ്ങപ്പള്ളി, ബത്തേരി ഓരോരുത്തര് വീതം, മുണ്ടേരി സ്കൂള്‍ സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വദേശികള്‍ 2 പേര്, കല്‍പ്പറ്റ സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വദേശി, ഉറവിടം വ്യക്തമല്ലാത്ത 2 തൊണ്ടര്‍നാട് സ്വദേശികള്‍, ഒരു പനമരം സ്വദേശി എന്നിവരും എടവക സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകനും സെപ്റ്റംബര്‍ ഏഴിന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (28) യുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.