തിരുവനന്തപുരം:പ്രായ പരിധിയില്ലാതെ മാധ്യമ പ്രവർത്തനം പഠിക്കാവുന്ന തരത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന ആറുമാസത്തെ കണ്ടൻസ്ഡ് ജേർണലിസം ബിരുദാനന്തര ഡിപ്ലോമാ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത്. അപേക്ഷ ഫോറം www.keralapressclub.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 300 രൂപ അപേക്ഷ ഫീസ് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്തതിന്റെ കൗണ്ടെർഫോയിൽ കൂടെ ഉൾപ്പെടുത്തേണ്ടതാണ്. അക്കൗണ്ട് വിവരങ്ങൾ അപേക്ഷയോടൊപ്പം ലഭിക്കുന്നതാണ്.
അപേക്ഷകൾ അയക്കേണ്ട ഇമെയിൽ :- ijtrivandrum@gmail.com.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : സെപ്റ്റംബർ 25.
ഇ-മെയിൽ: ijtrivandrum@gmail.com
വിശദവിവരങ്ങൾക്ക് :-
ഫോൺ:- 9746224780, 9446450283, 0471-2330380