കമ്പളക്കാട് കെൽട്രോൺ വളവിലെ ചായക്കട, ബാർബർഷോപ്പ്, സ്വർണ്ണക്കട എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സന്ദർശനം നടത്തിയവർ കോവിഡ് സമൂഹവ്യാപനം തടയുന്നതിൻ്റെ ഭാഗമായി സ്വയം നിരീക്ഷണത്തിൽ പോവണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ബാർബർ ഷോപ്പ്, ചായക്കട എന്നിവിടങ്ങളിലെ രണ്ട് പേർക്ക് ഇന്നലെ മീനങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കിൽ നടന്ന ആൻ്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതേ തുടർന്നാണ് നടപടി.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്