കാവുംമന്ദം: മലബാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക ജന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തരിയോട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. വനഭൂമിയുടെ ഒരു കിലോമീറ്റര്‍ ആകാശദൂരം ബഫര്‍ സോണില്‍ ഉള്‍പ്പെടുമെന്നതിനാല്‍ വലിയ പ്രത്യാഘാതമാവും സംഭവിക്കുക. തരിയോട് പഞ്ചായത്തിലെ പാമ്പുംകുനിയില് നടന്ന നില്‍പ്പ് സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി ഉദ്ഘാടനം ചെയ്തു. ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഷാജു വെള്ളാനയില്‍ സ്വാഗതവും ലിജോ മുത്തങ്ങ നന്ദിയും പറഞ്ഞു. കെന്നി ജോസഫ്,ഷാജു തേക്കുംകുഴി, സജിമോന്‍, സുഭാഷിണി കൃഷ്ണദാസ്, ലില്ലി ഫിലിപ്പ്,മോളി അഗസ്റ്റിന് തുടങ്ങിയവര്‍ സംസാരിച്ചു.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്