സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ഇടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

സെപ്റ്റംബർ 18 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട്

സെപ്റ്റംബർ 19 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

സെപ്റ്റംബർ 20 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

സെപ്റ്റംബർ 21 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മത്സ്യതൊഴിലാളികൾക്ക് ജാഗ്രതനിർദ്ദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 21 വരെ കേരള – കർണ്ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

നിയമനം

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

ക്വട്ടേഷന്‍ ക്ഷണിച്ചു.

തലപ്പുഴ ഗവ എന്‍ജിനീറിങ് കോളേജിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനത്തിന് ഹീറ്റിങ് കൗണ്ടര്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിനകം സെക്രട്ടറി, വയനാട്

തെരുവ് നായക്കൂട്ടം കോഴികളെ കൊന്നു.

കണിയാമ്പറ്റ: തെരുവ് നായ ശല്യം നേരിടുന്ന കണിയാമ്പറ്റ പള്ളിമുക്ക് പ്രാദേശങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത് അവസ്ഥയാ ണെന്ന് സി.പി.ഐ.എം കരിമ്പടക്കുനി ബ്രാഞ്ച് കമ്മിറ്റി. കഴിഞ്ഞ ദിവസം അമ്പലച്ചാൽ പ്രാദേശത്തെ വൈത്തലപറമ്പൻ ജംഷീദിന്റെ വീട്ടിൽ തെരുവ്

റോഡ് സുരക്ഷാ ബോധവൽക്കരണവും പ്രിവിലേജ് കാർഡ് വിതരണവും

മേപ്പാടി:ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി വയനാട് ജില്ലാ ആർ.ടി.ഒ. യുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒപ്പം ആർ ടി ഒ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഡോ. മൂപ്പൻസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.