കല്‍പ്പറ്റ:പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ എഴുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് എസ്.ടി. മോര്‍ച്ച വയനാട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വനവാസികള്‍ക്കായി സ്വജീവിതം ഉഴിഞ്ഞുവെച്ച
കല്‍പ്പറ്റ അമൃതാ ഹോസ്പിറ്റലിലെ ഡോ: സജ്ജീവ് വാസുദേവ് ഡോ: അജിതാ സഞ്ജീവ്, ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് എന്നിവരെ ആദരിച്ചു.ചടങ്ങില്‍ എസ്. ടി.മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദന്‍ പള്ളിയറ ബി.ജെ.പി ജില്ലാ വൈ സ്പ്ര സിഡണ്ട് പി.ജി ആനന്ദ്കുമാര്‍ എസ്. ടി മോര്‍ച്ച ജില്ലാപ്രസിഡണ്ട് സുബ്രഹ്മണ്യന്‍ വേങ്ങച്ചോല,മോര്‍ച്ച സംസ്ഥാന ട്രഷറര്‍ സി.എ. ബാബു ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ് കോളിച്ചാല്‍, ജില്ലാ സെക്രട്ടറി രാജന്‍ കൊല്ലിയില്‍,ജില്ലാ ട്രഷറര്‍ എന്‍.വി.മോഹനന്‍ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പ്രവീണ്‍.കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു തുടര്‍ന്ന് മധുര വിതരണവും നടത്തി.

പ്രവേശനം ആരംഭിച്ചു.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷന്‍സി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ.്എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. 4500 രൂപയാണ് കോഴ്സ് ഫീ. ഫോണ്‍- 9495999669/ 7306159442