കമ്പളക്കാട് : കേരളത്തിലെ പ്രളയ ദുരിതങ്ങളിലും കോവിഡ് ആശ്വാസ പ്രവർത്തനങ്ങളിലുമെല്ലാം സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം പ്രശംസനീയമാണെന്ന് സി.കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു.
പീപ്പിൾസ് ഫൗണ്ടേഷൻ കമ്പളക്കാട് മൈലാടിയിൽ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ജീവകാരുണ്യ ജന സേവന മേഖലകളിൽ സർക്കാരിന്റെയും സാമൂഹ്യ സംഘടനകളുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണ്. ജില്ലയിലെ പ്രളയ പുനരധിവാസത്തിന് പീപ്പിൾസ് ഫൗണ്ടേഷന്റെ പ്രവർത്തനം മാതൃകാപരമാണ്.
യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ടി.പി യൂനുസ് അധ്യക്ഷത വഹിച്ചു.
കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ജോസഫ്, വാർഡ് മെമ്പർ വി.ജെ ജോർജ്ജ്, വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി വി.കെ ബിനു, മൈലാടി മഹല്ല് പ്രസിഡൻ്റ് എം.എം ബഷീർ എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി സി.കെ സമീർ സ്വാഗതവും കൺവീനർ നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്
അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.







