വയനാട് ജില്ലയില്‍ ഇന്ന് (20.09.20) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 53 പേര് രോഗമുക്തി നേടി. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 3 പേര് വിദേശത്ത് നിന്നും വന്നവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2616 ആയി. 1953 പേര് രോഗമുക്തരായി. നിലവില്‍ 648 പേരാണ് ചികിത്സയിലുള്ളത്.