എടവക പഞ്ചായത്ത് സ്വദേശികൾ 23 പേര്, വെള്ളമുണ്ട സ്വദേശികൾ 15, പൊഴുതന സ്വദേശികൾ 8, തവിഞ്ഞാൽ സ്വദേശികൾ 7, കണിയാമ്പറ്റ സ്വദേശികൾ 6, മുട്ടിൽ, മാനന്തവാടി, അമ്പലവയൽ സ്വദേശികളായ 5 പേർ വീതം, മീനങ്ങാടി സ്വദേശികൾ 4, കൽപ്പറ്റ, നെന്മേനി സ്വദേശികളായ 3 പേർ വീതം, തിരുനെല്ലി സ്വദേശികൾ 2, നൂൽപ്പുഴ, തൊണ്ടർനാട്, പുൽപള്ളി സ്വദേശികളായ ഓരോരുത്തര് എന്നിവർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. ഇവരില്‍ കൽപ്പറ്റയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും.
സൗദി അറേബ്യയിൽ നിന്ന് വന്ന വാഴവറ്റ സ്വദേശി (61), സെപ്റ്റംബർ നാലിന് ദുബൈയിൽ നിന്ന് വന്ന നെന്മേനി സ്വദേശി (40), സപ്തംബർ 18 ന് സൗദി അറേബ്യയിൽ നിന്ന് വന്ന നെന്മേനി സ്വദേശി (38), സപ്തംബർ 19ന് കർണാടകയിൽ നിന്ന് വന്ന തിരുനെല്ലി സ്വദേശി (29), കർണാടകയിൽ നിന്ന് വന്ന സുഗന്ധഗിരി സ്വദേശി (50), സെപ്റ്റംബർ 19ന് ബംഗാളിൽ നിന്ന് വന്ന പിണങ്ങോട് സ്വദേശി (32), തമിഴ്നാട്ടില്‍ നിന്ന് വന്ന രണ്ട് ഗൂഢല്ലൂര്‍ സ്വദേശികള്‍ (34, 22) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വന്നു രോഗബാധിതരായത്.