മുത്തങ്ങ: തകരപ്പാടി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ലോറിയിൽ നിന്നും 15000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തിൽ
കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി റഫീഖ് (46) നെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ കെ.പി പ്രിവൻ്റീവ് ഓഫീസർമാരായ എം.ബി ഹരിദാസൻ, കെ.കെ അജയകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ സി.സുരേഷ്, അമൽദേവ് പി.ജി എന്നിവർ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേസിലെ പ്രതിയെയും ഹാൻസും വാഹനവും സുൽത്താൻ ബത്തേരി പോലീസിന് കൈമാറി.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.