വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 ലെ ഗ്യാസ് ഏജൻസി ഭാഗം മുതൽ ഒഴുക്കൻമൂല ടൗൺ വരെയും,
വാർഡ് 16 ലെ ഒഴുക്കൻമൂല ടൗൺ മുതൽ നടാംകുഴിച്ചാൽ ഭാഗം വരെയും,
കോട്ടത്തറഗ്രാമ പഞ്ചായത്തിലെ വാർഡ് ഒന്നിലെ താഴെപ്പറയുന്ന അതിരുകൾ ഉൾപ്പെടുന്ന പ്രദേശം
കിഴക്ക് -കാരക്കുന്ന് കള്ളന്തോട് റോഡിലെ കുറുമ്പാലകോട്ട ജംഗ്ഷൻ മുതൽ നാരങ്ങമൂല കുറുമണി വരെയുള്ള ഭാഗം.
പടിഞ്ഞാറ് – മര വയൽ സ്റ്റേഡിയം ഭാഗം.
വടക്ക് കുറുമ കോളനി നടപ്പാത.
തെക്ക് – വെണ്ണിയോട് കുറുമ്പാലക്കോട്ട റോഡിലെ മരവയൽ സ്റ്റേഡിയം മുതൽ കുറുമ്പാലക്കോട്ട വരെയുള്ള ഭാഗം.
നാളെ (23/09/2020 ) ഉച്ചയ്ക്ക് 12 മണി മുതൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവായി.
കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ 8,11,13,15 വാർഡുകളും ,
മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച 1,9,12,17 വാർഡ് പ്രദേശങ്ങളും
കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ 3,11,12 വാർഡ് പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് / മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നതാണ്.