കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി (65) കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലി എയിംസില്‍ ചികിത്സയിലായിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 11ന് നടത്തിയ ടെസ്റ്റില്‍ അംഗഡി കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. മന്ത്രിയായിരിക്കെ കൊവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ കേന്ദ്ര മന്ത്രിയാണ് അംഗഡി. കര്‍ണാടക ബെല്‍ഗാവിയില്‍ നിന്നുള്ള ബിജെപി ലോക്‌സഭാംഗമാണ്.
ടെസ്റ്റ് പൊസിറ്റീവാണെന്നറിഞ്ഞ സമയത്ത് അംഗഡിയ്ക്ക് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. താന്‍ സുഖമായിരിക്കുന്നു എന്നാണ് കേന്ദ്ര മന്ത്രി പ്രതികരിച്ചത്. ഒരാഴ്ച്ച മുമ്പാണ് അംഗഡിയെ രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം.