ദില്ലി: വിമാന മൊബൈൽ സേവനം ഏർപ്പെടുത്തി ഇന്ത്യയിലെ മുൻനിര സേവനദാതാക്കളായ റിലയൻസ് ജിയോ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സേവനം നിലവിൽ വരുന്നത്. പാനസോണിക് അനുബന്ധ കമ്പനിയായ എയ്‌റോമൊബൈലുമായി ചേർന്നാണ് ജിയോ നൂതനമായ ഈ സേവനം അവതരിപ്പിക്കുക.
“ജിയോ പോസ്റ്റ് പെയ്ഡ് പ്ലസിലൂടെ ഗുണനിലവാരമുള്ള സേവനം നൽകുന്നതിനൊപ്പം എയ്‌റോമൊബൈലുമായുള്ള പങ്കാളിത്തത്തിലൂടെ ആകർഷകമായ നിരക്കിൽ ഫ്ലൈറ്റ് റോമിംഗ് സേവനങ്ങൾ നൽകാനും സാധിക്കും. ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കൾക്ക് 20,000 അടി ഉയരത്തിൽ പോലും തടസമില്ലാതെ സേവനം എത്തിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.- ജിയോ ഡയറക്ടറർ ആകാശ് അംബാനി പറഞ്ഞു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ