ക്വാറികൾക്ക് വേണ്ടി തരം മാറ്റിയ മിച്ചഭൂമികൾ പിടിച്ചെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യണം: യൂത്ത് കോൺഗ്രസ്

വെങ്ങപ്പള്ളി:വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ചോലപ്പുറത്ത് ആരംഭിച്ചിരിക്കുന്ന പുതിയ ക്വാറി വ്യാജരേഖകൾ ചമച്ചാണ് ലൈസൻസ് നേടി എടുത്തിരിക്കുന്നത്. KLR സെക്ഷൻ 81 പ്രകാരം ഒഴിവ് കിട്ടിയ മിച്ചഭൂമിയാണിത്. ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ആൽഫിൻ അമ്പാറയിൽ നടത്തിയ നിയമ പോരാട്ടങ്ങളുടെ ഫലമായാണ് ഈ ഭൂമി സംബന്ധമായ യഥാർത്ഥ രേഖകൾ പുറത്ത് കൊണ്ടുവരാൻ സാധിച്ചത്.ക്വാറിയ്ക്ക് ലൈസൻസ് നൽകണമെന്ന് കാണിച്ച് ക്വാറി ഉടമ നൽകിയ അപേക്ഷക്ക് മനപ്പൂർവ്വം 30 ദിവസത്തിനുള്ളിൽ മറുപടി നൽകാതെ പഞ്ചായത്ത് രാജ് ആക്റ്റ് സെക്ഷൻ 236 (3) പ്രകാരം പഞ്ചായത്ത് Deemed Licence ലഭിക്കുന്നതിനുള്ള അവസരം നൽകുകയായിരുന്നു.കൂടാതെ വെങ്ങപ്പള്ളി വില്ലേജിൽ നിന്നും ലഭിച്ച വ്യാജ നിരാക്ഷേപ പത്രം വഴിയാണ് ഈ ക്വാറിയ്ക്ക് ആവശ്യമായ രേഖകൾ ഉണ്ടാക്കിയെടുത്തതെന്ന് യൂത്ത് കോൺഗ്രസാണ് ആദ്യം പുറത്ത് കൊണ്ടുവന്നത്.ഈ കാര്യങ്ങൾ കാണിച്ച് യൂത്ത് കോൺഗ്രസ് സബ്ബ് കളക്ടർക്ക് പരാതി നൽകിയതുമാണ്.തുടർന്ന് യൂത്ത് കോൺഗ്രസിൻ്റെ പരാതിയുടെ പുറത്ത് സബ്ബ് കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.പക്ഷെ ഈ ക്വാറി അവിടെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു.

വെങ്ങപ്പള്ളി പഞ്ചായത്തിൻ്റെയും റവന്യൂ വില്ലേജ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ വെങ്ങപ്പള്ളിയിൽ അരങ്ങേറുന്നത്. യൂത്ത് കോൺഗ്രസ് ഭൂമി സംബന്ധമായ യഥാർത്ഥ രേഖകൾ നൽകിയിട്ടും പഞ്ചായത്ത് ഈ ക്വാറിയുടെ ഡീമ്ഡ് ലൈസൻസ് സ്ഥിരംറദ്ദ് ചെയ്യാൻ നടപടി സ്വീകരിച്ചിട്ടില്ല.2018 ൽ മുൻ വില്ലേജ് ഉദ്യോഗസ്ഥൻ നൽകിയ വ്യാജരേഖയുടെ സഹായത്തോടെയാണ് ഹൈക്കോടതിയിൽ പോയി ക്വാറി ഉടമ അനുകൂല ഉത്തരവ് നേടി എടുത്തത്.ഈ കേസിലെല്ലാം തന്നെ പഞ്ചായത്ത് സെക്രട്ടറി കക്ഷി ആയിരുന്നു.പക്ഷെ പഞ്ചായത്ത് ഭൂമി സംബന്ധമായ യഥാർത്ഥ രേഖകൾ കോടതിയിൽ സമർപ്പിക്കാത്തതിനാലാണ് ഇത്തരം വലിയ നിയമ ലംഘനം ഇവിടെ അരങ്ങേറിയത്.പാവപ്പെട്ടവന് ഒരു വീട് പോലും വയ്ക്കാൻ അനുവാദമില്ലാത്ത ഇത്തരത്തിലുള്ള മിച്ചഭൂമികൾ തരം മാറ്റുന്നത് വെങ്ങപ്പള്ളിയിൽ വ്യാപകമായി നടന്നു വരുന്ന ഒന്നാണ്.പൊന്നടയിൽ പ്രവർത്തിച്ചിരുന്ന വയനാട് മെറ്റൽസും മൂരിക്കാപ്പിൽ പ്രവർത്തിക്കുന്ന MMT യും ഇത്തരത്തിൽ മിച്ചഭൂമിയാണെന്ന് കണ്ടതിൻ്റെ പേരിൽ ലാൻഡ് ബോർഡ് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി കേസ് എടുത്തതാണ്. ഈ ഭൂമികളും എത്രയും പെട്ടന്ന് പിടിച്ചെടുത്ത് ഭൂരഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്യാൻ ഗവൺമെൻ്റ് മുൻകൈ എടുക്കണം.ഇത്തരം നിയമ ലംഘനങ്ങൾ കൺമുൻപിൽ നടന്നിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥ ഭരണകൂടങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡൻറ് ആൽഫിൽ അമ്പാറയിൽ ആവശ്യപ്പെട്ടു.ശ്രീജിത്ത് കെടി, ഷഫീക്ക്,ഷമീർ, രാജീവൻ എന്നിവർ സംസാരിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം 2026 ജനുവരി 3 രാവിലെ 10.30ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. Facebook Twitter WhatsApp

ടെൻഡർ ക്ഷണിച്ചു.

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.